‘ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നത് മൂലം ഹൃദയ വിശുദ്ധിയും ശാരീരിക വിശുദ്ധിയും നഷ്ടപ്പെട്ടാണ് കുട്ടികള്‍ വിവാഹ വേദിയിലെത്തുന്നത്’: ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം

single-img
2 April 2017

ഇടുക്കി:ഫേസ്ബുക്കിന്റെയും വാട്സ്ആപിന്റെയും  ഉപയോഗം കുറയ്ക്കക്കണമെന്നും ഇത് മൂലം ഹൃദയ വിശുദ്ധിയും ശാരീരിക വിശുദ്ധിയും നഷ്ടപ്പെട്ടാണ് കുട്ടികള്‍ വിവാഹവേദിയിലെത്തുന്നതെന്നും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം.

ക്രിസ്ത്യാനികളായിട്ടുള്ളവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ തന്നെ നല്‍കണമെന്നും ലേഖനത്തിലുണ്ട്. ക്രിസ്ത്യീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്. അര്‍ത്ഥ രഹിതമായ പേരുകള്‍ നല്‍കുന്നത് ശരിയല്ല. വിശ്വാസത്തെയും ക്രൈസ്തവ മാതൃകയെയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ ഉപയോഗിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കുട്ടികളുടെ മുമ്പില്‍ വച്ച് വൈദികരയെും സന്യസ്തരെയും വിമര്‍ശിക്കരുതെന്നും ഭൗതിക നേട്ടങ്ങള്‍ക്കു മാത്രമാകരുത് ജീവിതമെന്നും അദ്ദേഹം ഇടയലേഖനത്തില്‍ പറയുന്നു.