സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

single-img
2 April 2017

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കെ.ഇ.ആര്‍ അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്.

ഗവണ്‍മെന്റ സ്‌കൂളുകളിലെ അധ്യാപകരും ഹെഡ്മാസ്റ്ററും മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നത് കെ.ഇ.ആര്‍ പ്രകാരം കുറ്റമാണ്. അതേസമയം അധ്യാപകര്‍ക്ക് അതോററ്റിയുടെ അനുവാദ പ്രകാരം ദിവസവും 2 മണിക്കൂര്‍ ജോലി ചെയ്യാം.

സ്വകാര്യ ട്യൂഷന്‍ സെന്ററുകളും, ചോദ്യപേപ്പര്‍ ഏജന്‍സികളുമായി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.