പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി; മൂന്ന്-മാസ സമയദൈർഘ്യം കിട്ടുമോയെന്ന് അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു

single-img
2 April 2017

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യനിരോധനത്തില്‍ വ്യക്തത വരുത്തി സുപ്രീം കോടതി ഉത്തരവ് വന്നതിന് പുറകെ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ വീണ്ടും അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് മാസം സമയം നീട്ടി കിട്ടുമോയെന്നാണ് സര്‍ക്കാര്‍ എജിയോട് ചോദിച്ചത്. അതേ സമയം സുപ്രീം കോടതി വിധി മറികടക്കാന്‍ കുറുക്കുവഴി തേടില്ലന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.

പാതയോരത്തെ കൃത്യമായ ദൂരപരിധി പാലിക്കാത്ത ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളടക്കം അടച്ചുപൂട്ടണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സമയം കൂട്ടിച്ചോദിച്ച കേരളത്തിന് തിരിച്ചടിയായിരുന്നു സുപ്രീം കോടതി ഉത്തരവ്. വിധിയില്‍ വ്യക്തതയില്ലെന്ന വാദമാണ് കേരള സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്