ഫെയര്‍നെസ് ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ല: രജിഷ വിജയന്‍

single-img
2 April 2017

കൊച്ചി :ഫെയര്‍നെസ് ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അഭിനേതാവ് രജിഷ വിജയന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരെ ആദരിക്കുന്നതിനായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജിഷ.

രജിഷ വിജയന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി, രാജീവ് രവി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ നടന്‍ വിനായകന്‍ കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയ രീതിയെ പരോക്ഷമായി വിമര്‍ശിച്ചു. ദേശീയ അവാര്‍ഡ് നേടാന്‍ എളുപ്പമാണെന്നും സംസ്ഥാന അവാര്‍ഡ് നേടനാണ് ബുദ്ധിമുട്ട്. കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ രീതി ഇതാണ്. പക്ഷെ ഇത് ഇപ്പോള്‍ നാട് തിരിച്ചറിഞ്ഞുവെന്നും വിനായകന്‍ പറഞ്ഞു.

നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും വിനായകന് അത് വേണ്ടുവോളമുണ്ടെന്ന് രജിഷ ചടങ്ങില്‍ പറഞ്ഞു.കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ്,കെ ജെ ആന്റണി, ഷീബാ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.