എസ് രാജേന്ദ്രന്‍ എം.എല്‍.എ യുടെ പട്ടയം വ്യാജമെന്നു കണ്ടാല്‍ നടപടി : കളക്ടര്‍

single-img
1 April 2017

മൂന്നാര്‍: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെങ്കില്‍ നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍. ചട്ടം 16 അനുസരിച്ചുള്ള രേഖകളുടെ പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് കണ്ടാല്‍ റദ്ദാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കയ്യേറ്റ ഭൂമിയിലാണ് സിപിഐഎം എംഎല്‍എയുടെ വീട് ഇരിക്കുന്നതെന്ന് പരാതി ഉയര്‍ന്നതോടെയാണ് പട്ടയത്തില്‍ പരിശോധന നടത്താന്‍ റവന്യു വകുപ്പ് ഇറങ്ങിയത്. വ്യാജ പട്ടയമാണോ എന്ന് കണ്ടെത്താന്‍ ജില്ലാ കളക്ടറാണ് രേഖകള്‍ വിളിച്ചു വരുത്തി പരിശോധന തുടങ്ങിയത്.പട്ടയം, വില്ലേജ് ഓഫിസ് റെക്കോര്‍ഡുകള്‍ എന്നിവ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മൂന്നാറില്‍ കയ്യേറ്റം രൂക്ഷമാണെന്നും ഗുരുതരമായ പരിസ്ഥി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടെന്നും ഇതില്‍ ചൂണ്ടികാണിക്കുന്ന കാര്യങ്ങള്‍ വിശദമായ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.