യുണിടെക് എംഡി സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിൽ

single-img
1 April 2017

മുംബൈ: റിയൽ എസ്റ്റേറ്റ് കമ്പനിയായ യുണിടെകിന്‍റെ എംഡി സഞ്ജയ് ചന്ദ്രയും സഹോദരനും സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വെള്ളിയാഴ്ച രാത്രിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാലപരിധിക്കുള്ളിൽ ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിന്‍റെ ഉടമസ്ഥാവകാശം നൽകുന്നതിൽ പരാജയപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.