പാതയോരത്തെ മദ്യനിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി; ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും

single-img
31 March 2017

ന്യൂഡൽഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിയർ-വൈൻ പാർലറുകൾക്കും പൂട്ടുവീഴുമെന്ന് ഉറപ്പായി.

സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും. ലൈസന്‍സുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാം.