മംഗളം ചാനലിന്റെ ഹണി ട്രാപ്പ്;മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

single-img
31 March 2017

തിരുവനന്തപുരം: എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐടി ആക്ടിലെ വകുപ്പുകളും ഗൂഢാലോചനയും ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗവും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് തന്നെ കേസിൽ വിശദമായ അന്വേഷണം തുടങ്ങുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം കേസിൽ ഒരേസമയം ജുഡീഷൽ അന്വേഷണവും പോലീസ് അന്വേഷണവും വേണമോ എന്ന കാര്യത്തിലും സർക്കാരിൽ ആശയക്കുഴപ്പമുണ്ട്. ഇക്കാര്യത്തിൽ നയപരമായ തീരുമാനം പിന്നീടുണ്ടാകുമെന്നാണ് സൂചന.

എട്ട് പേരടങ്ങുന്ന സംഘമാണ് ഈ സ്റ്റിങ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തതെന്ന് വിവാദത്തില്‍ ഖേദപ്രകടനം നടത്തിയവേളയില്‍ മംഗളം ചാനല്‍ മേധാവി വെളിപ്പെടുത്തിയിരുന്നു.