ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; പശുക്കടത്തിന് 10 വര്‍ഷം തടവ്

single-img
31 March 2017

അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്.പശുക്കടത്ത് നടത്തുന്നവർക്ക് 10 വർഷത്തെ ശിക്ഷയും ഗുജറാത്ത് ആനിമൽ പ്രിസർവേഷൻ ആക്ട് ഓഫ് 1954 പ്രകാരം ലഭിക്കും.

2011 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നതിനും ഇറച്ചി കയറ്റുമതിക്കും നിരോധനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 ഭേദഗതി ചെയ്തിരുന്നു.