പൊതുസമൂഹം സത്യം തിരിച്ചറിഞ്ഞെന്ന് ശശീന്ദ്രന്‍;തിരുവനന്തപുരത്ത് നിന്ന് മുന്‍മന്ത്രി നാട്ടിലെത്തിയത് ഭാര്യക്കൊപ്പം

single-img
30 March 2017


കോഴിക്കോട്: മംഗളം ടിവി പുറത്തുവിട്ട ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെട്ടെന്ന് എ.കെ ശശീന്ദ്രന്‍ എംഎല്‍എ. വസ്തുതകള്‍ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സഹായിച്ചത് മാധ്യമങ്ങള്‍ തന്നെയാണ്. അതുകൊണ്ട് പൊതുസമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിച്ചു. തോമസ് ചാണ്ടി തന്നെ പുതിയ മന്ത്രിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുമായി സജീവമാകുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെയെത്തിയ ശശീന്ദ്രന് പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കി.

മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ കോഴിക്കോട്ടേയ്ക്കുള്ള മടങ്ങി വരവ് കെഎസ്ആര്‍ടിസി സ്കാനിയ ബസിലായിരുന്നു. പുലര്‍ച്ചെ 5.15ന് ബസിറങ്ങി. ഭാര്യ അനിത ടീച്ചറും ഒപ്പമുണ്ടായിരുന്നു.