ബെവ്കോ ഔട്ട്‍ലെറ്റുകൾ നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി സർക്കാർ;താലൂക്ക് അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കും

single-img
30 March 2017

പാതയോരങ്ങളിലെ മദ്യശാലകള്‍ നിശ്ചിത ദൂരപരിധിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിവിധിയെ നേരിടാന്‍ പുതിയ തന്ത്രവുമായി സര്‍ക്കാര്‍. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ നിലനിര്‍ത്താനായി താലൂക്ക് അടിസ്ഥാനത്തില്‍ ലൈസന്‍സുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ലൈസന്‍സ് നേടിയാൽ പഞ്ചായത്തിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കാമെന്ന വ്യവസ്ഥമാറ്റി താലൂക്കിൽ എവിടെവേണമെങ്കിലും പ്രവർത്തിക്കാമെന്നാക്കി ഉത്തരവിറങ്ങി. ഇതോടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ കഴിയുന്നതിനെ സര്‍ക്കാരിന് ഇല്ലാതാക്കാം.

പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബെവ്ക്കോ ഔട്ട് ലൈറ്റുകള്‍ മാറ്റിയപ്പോള്‍ പലയിടങ്ങളിലും പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ബൈവ്ക്കോ വലിയ പ്രതിസന്ധി നേരിടുകയാണ്. ഔട്ട് ലെറ്റുകള്‍ക്കും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുന്നതും. ഒരു പഞ്ചായത്തിൽ ഔട്ട് ലെറ്റിന് ലൈൻസ് അനുവദിച്ചാൽ, ആ പഞ്ചായത്തിൽ എവിടെ വേണമെങ്കിലും പ്രവർത്തിക്കാം. പക്ഷെ പാതയോരങ്ങളിൽ പ്രവ‍ത്തിക്കുന്ന ഔട്ട് ലൈറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിമ്പോള്‍ പ്രാദേശികമായും ഭരണസമിതിയിൽ നിന്നും എതിർപ്പുയരുകയാണ്. ഇതിനു പരിഹാരമായ് ലൈസൻസ് അതിർത്തി പുനർനിർണയിക്കാൻ ബെവ്ക്കോ സർക്കാരിനോട് ആവ്യപ്പെടുകയാിരുന്നു. ഇതേ തുടർന്നാണ് തദ്ദേശസ്വയംഭരണ പരിധിമാറ്റി താലൂക്കിൽ എവിടെ വേണെമെങ്കിലും മാറ്റി സ്ഥാപിക്കാൻ അനുമതി നൽകികൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.സര്‍ക്കാരിന്റേത് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വ്യാപകമാക്കാനുളള തീരുമാനമാണ്. മദ്യമാഫിയകളെ സഹായിക്കുകയാണെന്നും യുഡിഎഫിന്റെ മദ്യനയത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലൂക്ക് അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കാനുളള നീക്കം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.