ശശീന്ദ്രനെ യുവതി സമീപിച്ചത് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിൽ;ഹണിട്രാപ്പുകാരിയെ പോലീസ് തിരിച്ചറിഞ്ഞു; ആരോപണം പൊലീസും അന്വേഷിക്കും

single-img
30 March 2017

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഹണിട്രാപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം.സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം സൈബര്‍ സെല്ലിലും പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരുകൂട്ടം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

അതേസമയം ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി​യെന്ന് കരുതുന്ന തി​രു​വ​ന​ന്ത​പു​രം കണിയാപുരം സ്വ​ദേ​ശിനി​യാ​യ യു​വ​തിയെ ക​ണ്ടെ​ത്താ​ൻ പോ​ലീസ് ഉൗ​ർ​ജ്ജി​ത ശ്ര​മം നടത്തുകയാണു.യു​വ​തി​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ വീ​ടു​ൾ​പ്പ​ടെ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ മ​ന്ത്രി​യെ വി​ളി​ക്കാ​നു​പ​യോ​ഗി​ച്ച ഫോ​ണു​ൾ​പ്പ​ടെ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​ന്പ​ർ അ​ടു​ത്ത ദി​വ​സം വ​രെ ഓ​ണാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് ത​ന്നെ​യു​ള്ള മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ൽ ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ന​ന്പ​റു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ തി​രി​ച്ച​റി​യു​ക​യും ഇ​വ​രു​ടെ ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ്യ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ക്കു​ക​യും ഫേസ്ബു​ക്ക് അ​ക്കൗ​ണ്ട​ട​ക്കം ഡി ​ആ​ക്ടീ​വേറ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹണിട്രാപ്പുകാരിയെ ക​ണ്ടെ​ത്താ​ൻ യു​വ​തി വി​ളി​ച്ച​തും യു​വ​തി​യെ അ​വ​സാ​നം വി​ളി​ച്ച​തു​മാ​യ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യെ ചാ​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ മാ​റ്റി​യ​താ​ണെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്.

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച പെണ്‍കുട്ടിക്ക് മംഗളം ചാനലുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണം. മന്ത്രിയെ കുടുക്കാനുള്ള പദ്ധതി മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നതായും പൊലീസിന് വിവരം കിട്ടി. രാജിവച്ച മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ് ബുക് പോസ്റ്റിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അഞ്ച് റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും ഈ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഹണിട്രാപ്പിന് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്.തുടര്‍ന്ന് നമ്പര്‍ കൈമാറി. ഇടയ്ക്കിടെ മെസേജുകള്‍ അയച്ചു. ഗുഡ് നൈറ്റ് സര്‍, ഗുഡ് മോണിങ് സര്‍ മെസേജുകള്‍ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നെന്നു പൊലീസ് പറയുന്നു. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവര്‍ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്ത ശേഷമാണ് കെണിയൊരുക്കിയത്.

ശശീന്ദ്രന്‍ ഗോവയിലാണെന്ന് മനസ്സിലാക്കിത്തന്നെയാണ് യുവതി അങ്ങോട്ടു വിളിച്ചത്. വനിതയുടെ ഭാഗത്തു നിന്നു നിലമറന്ന സംഭാഷണങ്ങള്‍ വന്നെന്നും ഇക്കാരണത്താലാണ് പുറത്തു വിട്ട ശബ്ദരേഖയില്‍ പെണ്‍ശബ്ദം ഇല്ലാത്തതെന്നും പൊലീസ് കരുതുന്നു.
അതേസമയം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി ശശീന്ദ്രനെതിരേ ന​ട​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ അദ്ദേഹത്തെ വീ​ണ്ടും മ​ന്ത്രി​സ്ഥാ​ന​ത്ത് നി​യോ​ഗി​ക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉ​ഴ​വൂ​ർ വി​ജ​യ​ൻ. പു​തി​യ മ​ന്ത്രി​യാ​യി പാ​ർ​ട്ടി തീ​രു​മാ​നി​ച്ച തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം വ​ന്നാ​ൽ ഉ​ട​നെ ത​ന്നെ ഉ​ണ്ടാകും. അ​ന്വേ​ഷ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കാ​നും കേ​ര​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ശ​ശീ​ന്ദ്ര​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്തു​ണ ന​ൽ​കു​മെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.