ശശീന്ദ്രന്റെ ഫോണ്‍ വിളി: ജസ്റ്റിസ് പി.എ ആന്റണി ജുഡീഷ്യല്‍ കമ്മീഷന്‍.

single-img
29 March 2017

തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ ജൂഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു. ആരാണ് വിളിച്ചത്. എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഈ മാസം അവസാനം വിരമിക്കുകയാണ്. ഈ ഒഴിവിലേക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് സെക്രട്ടറി സുബ്രതോ വിശ്വാസിനെ പകരം ആഭ്യന്തര സെക്രട്ടറിയായും നിയമിക്കാന്‍ തീരുമാനമായി.