മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ന്റെ രംഗങ്ങള്‍ ചോര്‍ന്നു

single-img
28 March 2017

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് ഇന്റര്‍നെറ്റിലും മറ്റ് പ്രചരിക്കുന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പൊലീസിന് പരാതി നല്‍കി. ഈ മാസം 30നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഡേവിഡ് നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.