കെ.എം മാണി കോണ്‍ഗ്രസിലേക്കു തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷ: ഉമ്മന്‍ ചാണ്ടി

single-img
28 March 2017

തിരുവനന്തപുരം: കെ.എം. മാണി യുഡിഎഫിലേക്ക് തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. മാണി തിരിച്ചു വരണമെന്നാണ് യുഡിഎഫിലെ എല്ലാവരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്നും അതിന് കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു.