ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്; ഒപിഎസിന് വൈദ്യുതി തൂണും ശശികല പക്ഷത്തിന് തൊപ്പിയും ചിഹ്നം

single-img
23 March 2017

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശികല-പനീര്‍ശെല്‍വ വിഭാഗങ്ങള്‍ക്ക് ചിഹ്നവും പേരും അനുവദിച്ചു.ശശികല വിഭാഗത്തിന് തൊപ്പിയും പനീര്‍ശെല്‍വ വിഭാഗത്തിന് വൈദ്യുത പോസ്റ്റുമാണ് ചിഹ്നം.

‘എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ’ എന്നാണ് പനീര്‍ശെല്‍വത്തിന്റെ് പാര്‍ട്ടിയുടെ പേര്. എന്നാല്‍ ‘എഐഎഡിഎംകെ അമ്മ’ എന്നാാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്.

തമിഴ് ജനതക്കിടയില്‍ ഏറെ വൈകാരികമായ അടുപ്പമുള്ള രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും രണ്ടില ഉപയോഗിക്കേണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്.