കോഴിക്കോട് അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചു; സംഭവത്തിൽ പോലീസ് അനാസ്ഥയെന്നു ബന്ധുക്കൾ

single-img
19 March 2017

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടും പ്രതിയെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ക്ലാസ് മുറിയിലും മൂത്രപ്പുരയിലും വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടുകാര്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരോപണവിധേയനായ അധ്യാപകനെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ചൈല്‍ഡ്‌ലൈന്‍ ഉള്‍പ്പെടെ ഇടപെട്ടതിന് ശേഷമാണ് സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.