2000 രൂപയുടെ 4ജി ഫോണ്‍!സ്മാര്‍ട്‌ഫോണ്‍ വിപണിയും പിടിച്ചെടുക്കാനൊരുങ്ങി ജിയോ

single-img
15 March 2017

ടെലികോം രംഗത്ത് തരംഗമായി മാറിയ അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയും പിടിച്ചെടുക്കാനെത്തുന്നു. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിനെ കൂട്ടുപ്പിടിച്ച് വിലകുറഞ്ഞ 4ജി ഹാന്‍ഡ്സെറ്റുകള്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതി.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ 4ജി ഹാന്‍ഡ്സെറ്റ് ലഭ്യമാക്കുക എന്നതാണ് ജിയോ-ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അടുത്തിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഏകദേശം 2000 രൂപ വിലയുള്ള ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമെന്നാണ് പിച്ചൈ അന്നു സൂചന നല്‍കിയിരുന്നത്.

ഈ വര്‍ഷം അവസാനത്തോടെ 4ജി ഹാന്‍ഡ്സെറ്റ് വിപണിയിലെത്തുമെന്നാണ് സൂചന. ഗൂഗിള്‍ ബ്രാന്‍ഡ് ഉപയോഗപ്പെടുത്തി സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് റിലയന്‍സ് ജിയോ പ്രതീക്ഷിക്കുന്നത്. ഈ ഹാന്‍ഡ്സെറ്റിനൊപ്പം ജിയോ സിമ്മും ജിയോ സര്‍വീസുകളും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.