പേരാവൂരില്‍ ബിയര്‍ ലോറി മറിഞ്ഞു; അപകടം അറിഞ്ഞെത്തിയവര്‍ പൊട്ടാത്ത കുപ്പികൾ കൊണ്ടുപോയി.

single-img
15 March 2017


നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബി​യ​റു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റിഞ്ഞു.ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ നെ​ടും​പൊ​യി​ൽ ചു​ര​ത്തി​ലെ സെ​മി​നാ​രി വി​ല്ല വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ബി​യ​റു​മാ​യി വ​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു.പരിക്കേറ്റവരെ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ കുറെ പൊട്ടി നശിച്ചു. 25000 കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്.പൊട്ടാത്ത കുപ്പികള്‍ അപകടം അറിഞ്ഞെത്തിയവര്‍ കൊണ്ടുപോയി. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലേക്ക് ബിയറുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.