നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

single-img
9 March 2017

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 16ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം ചിങ്ങത്തിലുണ്ടാവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ നിശ്ചയത്തിന് മുന്നോടിയായി പരമ്പരാഗത കന്നട ആചാര പ്രകാരമുള്ള ചടങ്ങാണ് ഇന്ന് നടന്നത്. നടി മഞ്ജുവാര്യരും ചടങ്ങിലെത്തിയിരുന്നു. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.