കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ ക്രമിനല്‍ കേസെടുക്കും:സൈബര്‍ പൊലീസാകും കേസെടുത്ത് അന്വേഷണം നടത്തുക.

single-img
8 March 2017

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇതേ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഹൈടെക് സെല്‍ ഡി.വൈ.എസ്.പി ബിജുമോന്, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഹമ്മദ് ഫര്‍ഹാദ് എന്നയാളിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്ന പോസ്റ്റ് ആദ്യം എത്തിയത്. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ക്കെതിരെ, നിയമപ്രകാരം കേസെടുക്കണമെന്ന്
ചലച്ചിത്ര സംവിധായകന്‍ എം.കെ നിഷാദ് അടക്കമുള്ളവരുടെ നിരവധി പരാതികള്‍ ഡി.ജി.പിക്ക് ലഭിച്ച അടിസ്ഥാനത്തിലാണ് ഹൈടെക് സെല്ലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.