അപകടത്തിനു കാരണം സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ;മരണം നാലായി

single-img
4 March 2017

 

കൊല്ലം: ചടയമംഗലം കമ്പംകോട് കെഎസ്ആര്‍ടീസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം സ്വകാര്യ ബസുകളുടെ മത്സരപാച്ചിലാണെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. എംസി റോഡില്‍ റോഡില്‍ ഏഴേകാലോടെ ആയിരുന്നു അപകടം. അങ്കമാലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന്റെ മധ്യഭാഗത്തേക്ക് അമിത വേഗതയിലെത്തിയ സ്വകാര്യബസ് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണം. അമിത വേഗതയിലെത്തിയ സ്വകാര്യബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന്റെ മധ്യഭാഗത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ സീറ്റ് ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും തകര്‍ന്നു. സീറ്റുകള്‍ ഇളകി മാറി. സ്വകാര്യ ബസിന്റെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

അപകടത്തില്‍  നാലു പേര്‍ മരിച്ചു. പാലാ സ്വദേശി ലിന്‍സ് തോമസ്, പന്തളം തുമ്പമണ്‍ സ്വദേശി റോമി ജോര്‍ജ്, പെരുമ്പാവൂര്‍ സ്വദേശിനി വര്‍ക്കി, ഷഹാന ഹബീബ് എന്നിവരാണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടവരിലേറെയും. വെള്ളിയാഴ്ച ജോലികഴിഞ്ഞുളള മടക്കത്തിലാണ് അപകടം. ഓടികൂടിയവര്‍ ബസ് ബസ് വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ്, അഞ്ചല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകീട്ട് ഏഴേകാലോടെ ആയിരുന്നു അപകടം. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വട്ടമരത്തിന്റെ ശിഖരത്തില്‍ തട്ടി ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഇതിനുശേഷം നിയന്ത്രണംവിട്ട ബസ് കെഎസ്ആര്‍ടിസിയുടെ മധ്യഭാഗത്തേക്ക് ഇടിച്ച് കയറി, സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.കടയ്ക്കല്‍ സിഐ എസ്. സാനിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ചടയമംഗലം പോലീസ്, കടയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളിലെ അഗ്നിശമനസേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വകാര്യ ബസുകളുടെ മത്സരപാച്ചിലിന്റെ ഫലമായി ഇതിനു മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.