ആശുപത്രിയുടെ അനാസ്ഥ: പ്രസവത്തിനു ശേഷം കുഞ്ഞുങ്ങള്‍ മാറിപ്പോയി;അമ്മമാർക്ക് സ്വന്തം മക്കളെ തിരികെ ലഭിച്ചത് ആറുമാസത്തിനുശേഷം

single-img
1 March 2017


കൊല്ലം: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം, ജന്മം നല്‍കിയ തങ്ങളുടെ കുഞ്ഞുങ്ങളെ തിരികെ ലഭിക്കാന്‍ കൊല്ലം മയ്യനാട് സ്വദേശി അനീഷ്-റംസി, ഉമയനല്ലൂര്‍ കുന്നുവിള വീട്ടില്‍ നൗഷാദ്-ജസീറ ദമ്പതിമാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് ആറ് മാസം.കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലാണ് കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥ മാതാപിതാക്കളുടെ കരങ്ങളിലേക്ക് തിരിച്ചെത്തിയത്.
ദമ്പതികള്‍ക്ക് വേണ്ടി ആശുപത്രി അധികൃതര്‍ക്കെതിരെ നിയപോരാട്ടത്തിനൊരുങ്ങുന്ന കൊട്ടിയം അജിത്കുമാര്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ

‘കഴിഞ്ഞ ഓഗസ്സ് 22 ന് രാവിലെയാണ് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ റംസിയും ജസീറയും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ഇതില്‍ ആദ്യം പ്രസവിച്ച റംസിയുടെ കുഞ്ഞിനെ പൊതിഞ്ഞു നല്‍കാന്‍ ബന്ധുക്കള്‍ വാങ്ങിക്കൊടുത്തത് പച്ച ടവ്വലാണെങ്കിലും കുഞ്ഞിനെ പൊതിഞ്ഞു നല്‍കിയത് മഞ്ഞ ടവ്വലിലായിരുന്നന്നു.മാത്രമല്ല കുഞ്ഞിന്റെ കയ്യില്‍ പേരെഴുതിയ ടാഗില്ലാത്തത് റംസിയുടെ മാതാവ് സുബൈദ അപ്പോള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി.ഇതേസമയം ജസീറയുടെ കുഞ്ഞിനെ പച്ച ടവ്വലിലാണ് നല്‍കിയത്. കുഞ്ഞിന്റെ കയ്യിലെ ടാഗില്‍ റംസി എന്ന് എഴുതിയിരുന്നതായും കണ്ടു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ടവ്വല്‍ മാറിപ്പോയതാണെന്നായിരുന്നു അധികൃതരുടെ മറുപടി. ഈ വിഷയം ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ ബഹളംവെച്ച് വഴക്കുപറഞ്ഞ് വിടുകയായിരുന്നെന്നും റംസിയുടെ മാതാവ് പറഞ്ഞു.
26ന് റംസിയെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് രേഖകളില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു. 4 മാസത്തെ മുടയൂട്ടലിന് ശേഷം പ്രതിരോധ കുത്തിവെയ്പിനായി ഇതേ ആശുപത്രിയില്‍ത്തന്നെ നടത്തിയ രക്തപരിശോധനയില്‍ കുഞ്ഞിന്റേത് എ പോസിറ്റീവ് ഗ്രൂപ്പാണെന്ന് കണ്ടത്തിയതോടെ അവര്‍ വീണ്ടും ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ഈ കാര്യവുമായി ആശുപത്രിയെ സമീപിച്ചപ്പോള്‍ അവഗണനയായിരുന്നു ഫലം.തുടര്‍ന്നാണ് കൊല്ലം ചൈല്‍ഡ് വെഫയര്‍ കമ്മിറ്റിക് പരാതി നല്‍കാന്‍ ദമ്പതികള്‍ തീരുമാനിക്കുന്നത്.’
തുടര്‍ന്ന് ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി രണ്ടു കുട്ടികളുടെയും മാതാപിതാക്കളുടെ ഡി.എന്‍.എ. പരിശോധന നടത്തി സംശയം തീര്‍ക്കുന്നതിന് കമ്മിറ്റി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ മാത്രമെടുത്ത് ഹൈദരാബാദിലെ ലാബില്‍വെച്ച് നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ റംസിയുടെയും ജസീറയുടെയും കൈവശമുള്ള കുഞ്ഞുങ്ങള്‍ അവരുടേതല്ലെന്ന് വ്യക്തമായി. അപ്പോഴും തങ്ങള്‍ക്ക് പററിയ അബദ്ധം സമ്മതിക്കാന്‍ ആശുപത്രി തയ്യാറായിരുന്നില്ല.

ആശുപത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ടു മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും രക്തസാമ്പിളുകള്‍ അയച്ച് വീണ്ടും പരിശോധന നടത്തി. അനീഷ്-റംസി ദമ്പതിമാരുടെ കൈവശമുള്ള കുഞ്ഞ് നൗഷാദ്-ജസീറമാരുടെതും മറ്റേക്കുട്ടി തിരിച്ചുമാണെന്ന് പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് ജനുവരി 30 ന് ഉഭയസമ്മതപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍വച്ച് കുഞ്ഞുങ്ങളെ കൈമാറുകയാണ് ഉണ്ടായത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുവന്ന പിഴവാണിതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
തങ്ങളുടെ പൊന്നോമനയെ തിരിച്ചുകിട്ടിയെങ്കിലും ഇനിയൊരു മാതാപിതാക്കള്‍ക്കും ഈയൊരു ദുരനഭവമൂണ്ടാകാതിരിക്കാന്‍ ആശുപത്രിയുടെ അനാസ്ഥക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അനീഷും റംസിയും.

ആശുപത്രിക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ വകുപ്പ മന്തി,മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍,ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ,ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ഉടന്‍തന്നെ പരാതി നല്‍കുമെന്നും നഷ്ടപരിഹാരത്തിനായി സംസ്ഥാന ഉപഭോകൃത ഫോറത്തെ സമീപിക്കുമെന്നും കൊട്ടിയം അജിത്കുമാര്‍ ഇ വാർത്തയോട് പറഞ്ഞു.
അറിയിച്ചു.