പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപ കൂടി

single-img
1 March 2017


കൊച്ചി: പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148രൂപ 50 പൈസയും കൂട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
സബ്‌സിഡിയുള്ള 14.2 കിലോയുടെ സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ 750 രൂപ ആയി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764 രൂപ 50 പൈസയും.

വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന് 1239 രൂപ 50 പൈസയായിരുന്നു കഴിഞ്ഞമാസം. ഗാര്‍ഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് 525 രൂപയായിരുന്നു വില.