തെരുവു നായ്ക്കളുടെ കൂട്ടയാക്രമണം ; ഭയന്നോടിയ യുവതി വീണ് മരിച്ചു

single-img
28 February 2017

കൊല്ലം: വീട്ടിനടുത്തുള്ള സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ യുവതിയെ തെരുവുനായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് വീണ് മരിച്ചു. ചവറ പന്മന മാവേലി ഐഷ മന്‍സിലില്‍ സജീവിന്റെ (ബാബു) ഭാര്യ അമിന(26)യാണ് മരിച്ചത്.

തിങ്കളാഴ്ച 3.10ഓടെയായിരുന്നു സംഭവം. പാല്‍ വാങ്ങുന്നതിനായി വീടിന് സമീപത്തെ വഴിയിലൂടെ പോകുന്നതിനിടയില്‍ നായ്ക്കള്‍ കൂട്ടത്തോടെ ഓടിക്കുകയായിരുന്നു. ഭയന്നോടിയ അമിന വീണതിനെ തുടര്‍ന്ന് നായ്ക്കള്‍ ഷാള്‍ കടിച്ചെടുത്ത് ഓടി. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികള്‍ അമിനയെ ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.
പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അമിന. ഐഷ (6), ആദില്‍ (നാലുമാസം) എന്നിവരാണ് മക്കള്‍. അമിനയ്ക്ക് തൊട്ടുമുമ്പ് പാല്‍ വാങ്ങാന്‍ പോയ സമീപവാസികളായ തങ്കമണി, ആശ എന്നിവരെയും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.