കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ:ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യാൻ സുപ്രീംകോടതി ഫെയ്സ്ബുക്കിന് നോട്ടീസ് നൽകി.

single-img
28 February 2017


നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന തമിഴ് ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യാൻ സുപ്രീംകോടതി ഫെയ്സ്ബുക്കിന് നോട്ടീസ് നൽകി. ഈ പേജ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തിരുന്നു.

ചെന്നൈ സ്വദേശി സായി വിജയ് എംഎസ്ഡി എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന പോസ്റ്റ് വന്നത്. ദൃശ്യങ്ങള്‍ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം എന്ന അറിയിപ്പുമായി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. എന്നാൽ സംഭവം വാർത്തയായതോടെ ഈ പ്രൊഫൈൽ തന്നെ അപ്രത്യക്ഷമായി.

പൊതുപ്രവർത്തക സുനിതാ കൃഷ്ണൻ നൽകിയ പരാതിയിൻമേലാണ് സുപ്രീംകോടതി ഫെയ്സ്ബുക്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിനിടെ സംഭവം കോടതിയിൽ എത്തിയതോടെ ഫെയ്സ്ബുക്ക് പേജിലെ ഈ ഉള്ളടക്കം നീക്കം ചെയ്തു.