നടിയെ അക്രമിച്ച സംഭവം: പാര്‍ട്ടി ചാനലിനെയും കൊടിയേരി ബാലകൃഷ്ണനെയും വിമര്‍ശിച്ച് വൃന്ദാ കാരാട്ട്.

single-img
25 February 2017


ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്കെതിരെ ഉണ്ടായ അക്രമണത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയ പാര്‍ട്ടി ചാനലിനെ വിമര്‍ശിച്ച് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പാര്‍ട്ടി ചാനല്‍ നല്‍കിയ തെറ്റാണ് താന്‍ ചൂണ്ടി കാട്ടുന്നത്. നടിക്കെതിരായി മോശം പരാമര്‍ശം നല്‍കിയ എല്ലാ മാധ്യമങ്ങളും വിമര്‍ശിക്കപ്പെടണമെന്നും എന്‍ഡി ടിവി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ വൃന്ദ കാരാട്ട്് പറയുന്നു.

അക്രമണത്തിനിരയായ നടി കാണിച്ച ധൈര്യത്തെയും വൃന്ദ കാരാട്ട്് അഭിനന്ദിച്ചു. ലൈംഗീകാതിക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ അപമാനം ഭയന്ന് നിശബ്ദരാകാറാണ് പതിവെന്നും അവര്‍ കൂട്ടിചോര്‍ത്തു.

കേരളത്തില്‍ സ്്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന കൊടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം തെറ്റാണെന്നും വൃന്ദാ കാരാട്ട്് പറഞ്ഞു. അതിക്രമണങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ലിസ്റ്റും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയ-സാംസ്‌കാരികഘടനയുള്ള കേരളത്തില്‍ സ്ത്രീകളെ കമ്പോള വസ്തുവായി മാത്രം കാണുന്ന സാമൂഹിക പ്രവണത തിരിച്ചറിയാനായില്ലെങ്കില്‍ അത് സ്വന്തം പരാജയമാവുമെന്നും വൃന്ദ പറയുന്നു.