ഏബിവിപി ഗുണ്ടായിസത്തിനെതിരേ പ്രതിഷേധിച്ച രാംജാസ് കോളേജ് വിദ്യാർത്ഥിനികളെ ഡൽഹി പോലീസ് ക്രൂരമായി മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
24 February 2017

ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജില്‍ നടന്ന എബിവിപി അക്രമത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികള്‍ നടത്തിയ മാർച്ചിനിടയില്‍ ഡൽഹി പോലീസ് വിദ്യാർത്ഥിനികൾക്ക് നേരേ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാർത്ഥിനികളെ വലിച്ച്ഴയ്ക്കുകയും പുരുഷ പോലീസുകര്‍ വളഞ്ഞു വെച്ചു ക്രൂരമായി മർദ്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണു ദേശീയ മാദ്ധ്യമമായ ക്വിന്റ് പുറത്തു വിട്ടത്.

രാംജാസ് കോളജിനു സമീപമുളള മൌറിസ് നഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ചു നടന്ന സമാനതകളില്ലാത്ത പോലീസ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയ ക്വിന്റിന്റെ വീഡിയോഗ്രാഫറുടെ കയ്യില്‍ നിന്നും പോലീസ് ക്യാമറ പിടിച്ചു വാങ്ങി നിലത്തെറിയുകയും ചെയ്തു.

ഇക്കഴിഞ്ഞ 22-ആം തീയതി രാംജാസ് കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജെ എന്‍ യു വിദ്യാർത്ഥിയായ ഉമര്‍ ഖാലിദിനെ ക്ഷണിച്ചതാണു പ്രശ്നങ്ങള്ക്ക് തുടക്കമായത്. ഉമര്‍ ഖാലിദ് പങ്കെടുക്കുന്നതിനെതിരേ എ ബി വി പി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. എ ബി വിപി പ്രവര്ത്തതകര്‍ സെമിനാര്‍ ഹാളിലുണ്ടായിരുന്ന അധ്യാപകര്ക്കും വിദ്യാര്ത്ഥിതകള്ക്കും നേരേ പ്രകോപനമില്ലാതെ അക്രമം അഴിച്ചു വിടുകയായിരുന്നു. പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ച അധ്യാപകരേയും വിദ്യാർത്ഥികളേയും കമ്പുകളും കല്ലുകളും കൊണ്ടാണു എ ബി വി പി പ്രവർത്തകർ നേരിട്ടത്.

സംഘര്ഷാ്വസ്ഥ രണ്ടാം ദിവസവും തുടർന്നപ്പോൾ നിരവധി അധ്യാപകര്ക്കും വിദ്യാർത്ഥികള്ക്കും പരിക്കേറ്റു. ഒരു അധ്യാപകനു നേരേ എ ബി വി പി പ്രവർത്തകർ കസേര വലിച്ചെറിയുന്നതടക്കമുളള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണു.

അക്രമാസക്തരായ എബിവിപി പ്രവർത്തകർ വൈകുന്നേരം വരെ വിദ്യാർത്ഥികളെയും അധ്യാപകരേയും വിദ്യാർത്ഥികളേയും ബന്ദിയാക്കി വെച്ചിട്ടും അക്രമികളെ അറസ്റ്റ് ചെയ്തു നീക്കാനോ വിദ്യാർത്ഥികളെ സംരക്ഷിക്കാനോ വേണ്ട ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നു വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.

“ഞങ്ങള്‍ ആക്രമിക്കപ്പെട്ടു,അവര്‍ ഞങ്ങളുടെ നേര്ക്കു ചുടുകട്ട വലിച്ചെറിയുകയും മുടിയില്‍ പിടിച്ചു വലിച്ചിഴയ്ക്കും ചെയ്തിട്ടും പോലീസ് നോക്കി നിന്നു,” എ ഐ എസ് എ നേതാവായ ഷെഹ്ല റാഷിദ് പറയുന്നു.

എന്നാല്‍ ഇതേ ദിവസം ഈ അക്രമത്തിനും പോലീസ് അനാസ്ഥയ്ക്കുമെതിരേ പ്രതിഷേധിച്ച വിദ്യാർത്ഥിനികള്ക്കു നേരേയാണു ഡൽഹി പോലീസ് ഇത്തരത്തില്‍ അക്രമം അഴിച്ചു വിട്ടത്. ഒരു വിദ്യാർത്ഥിനിയെ പത്തോളം പുരുഷ പോലീസുകാര്‍ ചുറ്റും കൂടി നിന്ന് മുതുകത്തും തലയിലും വയറ്റിലും മുഷ്ടി ചുരുട്ടി ഇടിക്കുന്നതടക്കമുളള ദൃശ്യങ്ങളാണു ക്വിന്റ് പുറത്തു വിട്ടിരിക്കുന്നത്.