മലയാളികളുടെ സ്വന്തം എംഫോണ്‍, 3സ്മാര്ട്ട്ഫോണ്‍ മോഡലുകളുമായി വിപണിയില്‍

single-img
24 February 2017

ദുബായ് : സ്മാര്ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ 3 പുതു മോഡലുകളിറക്കി. ദുബായ് അല്മംസാര്പാര്ക്കില്‍ 50000ത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായ ചടങ്ങിലാണ് എംഫോണ് സ്മാര്ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.

http://www.mphone.in എന്ന സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍്‌ലൈന്‍ വിപണികളിലും ദുബായ്, ഷാര്ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്ഫു നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക.

ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയ ടെക്‌പ്രൊസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 360 ഡിഗ്രി ഫിംഗര്‍ പ്രിമന്റ്‌സ്‌കാനര്‍, സോണിയുടെ ഏറ്റവും മികച്ച ക്യാമറ സെന്‌സ3ര്‍, തെളിമയാര്ന്ന ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഗയിറോസെന്‌സമറുകള്‍ എന്നിവയാണ് ഫോണുകളിലെ മറ്റ് സവിശേഷതകള്‍.

സ്മാര്ട്ട് ഫോണ്വിടപണിയുടെചരിത്രത്തില് ആദ്യമായി ഓപ്പണ്‍്‌സ്റ്റേ ലോഞ്ചാണ് എംഫോണ് സംഘടിപ്പിച്ചത്. പ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാന്റെ നേതൃത്വത്തില്‍ നടന്ന മ്യൂസിക്‌ഷോയും പരിപാടിയോടു അനുബന്ധിച്ച് നടന്നു.

ചൈനയിലെ കമ്പനിയുടെ യൂണിറ്റിലാണ് ഹാൻഡ് സെറ്റുകൾ നിർമ്മിക്കുന്നത്. ഡിസൈന്‍ ഗവേഷണ വിഭാഗം കൊറിയയിലാണ്. 60 വ്യത്യസ്ത സുരക്ഷാ പരിശോധനകക്ക് വിധേയമായാണ് ഓരോ ഹാന്്‌സെറ്റും പണിയിലെത്തുന്നതെന്ന് എംഫോണ്‍ കമ്പനിഅറിയിച്ചു.

ഒക്ടാകോര്‍ പ്രൊസസ്സര്‍, 4ജിബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി തുടങ്ങിയ സവിശേഷതകളോടെയുള്ള എംഫോണ്‍ 7പ്ലസില്‍ 13മെഗാപിക്‌സല്‍ സെല്ഫി ക്യാമറ, 16എംപിന്‍് ക്യാ മറ, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. വില 24,999 രൂപ.

ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, 32ജിബിഇന്റേണല്‍ സ്റ്റോറേജ് ശേഷി, 13മെഗാപിക്‌സല്‍ പിന്‍ ക്യാമറ തുടങ്ങിയവയാണ് എംഫോണ്‍ 6ന്റെ സവിശേഷതകള്‍. ഇന്‍്ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഉ
ള്‍പ്പൊടുത്തിയിട്ടുള്ള ഈ ഫോണ്‍ ആപ്പിന്റെ സഹായത്തോടെ യൂണിവേഴ്‌സല്‍ റിമോട്ടായും ഉപയോഗിക്കാന്‍ കഴിയും. 17,999 രൂപയാണ് ഇതിന്റെ വില.

വയര്‍്‌ലെ്‌സ് ചാര്ജി്ങ് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്ജു ചെയ്യാന്‍ കഴിയുന്ന ഇന്ഡ്ക്ഷന്‍ ബേസ് എന്ന ടെക്‌നോളജിയാണ് എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21മെഗാപിക്‌സല്‍ ഐഎസ്ഒസെല്‍ പിഡിഎഎഫ് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍. 256ജിബിഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയുള്ള എംഫോണ്‍ 8ന്റെ വില 28,999 രൂപയാണ്.

ഉടന്‍ തന്നെ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമായി തുടങ്ങും. സ്മാര്ട്ട്‌റ ഫോണിന് പുറമേ സ്മാര്ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹഡ്‌സെറ്റ്, വയര്‌ലെസ് ചാര്ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്ട്ട് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.