പള്‍സര്‍ സുനി നടിയോട് പറഞ്ഞത് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ;സിനിമ ഇല്ലാതാക്കാന്‍ ഇടപെട്ട പ്രമുഖ നടന്‍ ഈ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്നു നടി തന്നോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി

single-img
23 February 2017

കൊച്ചി: ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.കൊച്ചി: ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞിട്ടും അവര്‍ ഉപദ്രവിച്ചു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ എന്നും നടി പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.മീഡിയവണ്‍ ചാനലിൽ നൽകിയ അഭിമുഖത്തിലാണു ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്‌തെന്നും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതിന്റെ കാക്കനാടുളള ഫ്‌ലാറ്റില്‍ നിന്നും ഒരാളെ പിടികൂടിയതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുതാരങ്ങളും ഇത് നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് കോടതി മാറ്റിവെച്ചതിനാല്‍ കോടതിയിലെത്തി കീഴടങ്ങും മുന്‍പ് ഇവരെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.