എം.ടി രമേശേ വിഡ്ഢിത്തം പുലമ്പല്ലേ.. നടിയെ ആക്രമിച്ച കേസിൽ പി. ജയരാജന്റെ മറുപടി;കതിരൂരുള്ള വിജീഷും പാട്യത്തുള്ള ഞാനും എങ്ങനെ അയല്‍വാസിയാവും: എം.ടി രമേശിനോട് പി.ജയരാജന്‍

single-img
22 February 2017

കണ്ണൂർ: നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി കണ്ണൂർ സി.പി.എം കണ്ണൂർ ലോബിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന് മറുപടി നൽകി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്തെത്തി. എം.ടി രമേശ് കണ്ണൂരിലെ ബി.ജെപി പ്രവർത്തകരോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയായ വിജീഷ് എങ്ങനെയാണ് പാട്യം പഞ്ചായത്തിലെ കോട്ടയോടി സ്വദേശിയായ തന്റെ അയല്‍വാസിയാവുന്നതെന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണമെന്നു പറഞ്ഞുകൊണ്ടാണ് ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ അകലമുണ്ടെന്നു ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ദേഹം എന്റെ അയല്‍വാസിയാവുന്നത് എന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണം.’ പി.ജയരാജന്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു.
ബ്ലേഡ്/ കൊട്ടേഷൻ മാഫിയാ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ പുറത്തു വരുന്നത് തടയാനാണ് ബി.ജെ.പി നേതാവിന്റെ ഇത്തരം നുണപ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

ബി.ജെ.പി നേതാവ് എം.ടി രമേശ് കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകരോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ഇത്തരമൊരു വിഡ്ഢിത്തം…

Posted by P Jayarajan on Tuesday, February 21, 2017