കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം:ഇടപാടുകാരനു എസ്.ബി.ഐ എടിഎമ്മിൽ നിന്ന് ലഭിച്ചത് ചില്‍ഡ്രണ്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടായിരത്തിന്റെ നോട്ടുകൾ

single-img
22 February 2017


ന്യൂഡല്‍ഹി: രണ്ടായിരത്തിനും രസകരമായ വ്യാജനോട്ടുകള്‍. ഒറിജിനലുമായി നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഇല്ലാത്ത ഈ നോട്ടുകള്‍ കുട്ടികളുടെ സര്‍ക്കാരിന്റെ പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ഐ എടിഎമ്മില്‍ നിന്ന് ഇത്തരത്തിലുള്ള നാലു നോട്ടുകളാണ് ഇടപാടുകാരന് ലഭിച്ചത്.

നോട്ടുകളുടെ സീരിയല്‍ നമ്പറാകട്ടെ 000000. ഇങ്ങനെ നോട്ടിന്റെ പത്ത് അടയാളങ്ങളില്‍ പരിഹാസം കലര്‍ന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.‘ചില്‍ഡ്രണ്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

എ.ടി.എമ്മില്‍ നിന്ന് നാലു വ്യാജനോട്ടുകള്‍ ലഭിച്ചുവെന്ന പരാതിയില്‍ പോലീസ് എത്തിയപ്പോൾ പോലീസുകാർക്കും ഇത്തരത്തിലുള്ള വ്യാജ നോട്ടാണു ലഭിച്ചത്.സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.ബി.ഐ. വക്താവ് അറിയിച്ചിട്ടുണ്ട്.