മലയാള സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാ സാന്നിധ്യമെന്ന് കെ.ബി ഗണേഷ് കുമാര്‍: കമലിനേക്കാള്‍ നന്നായി ഇക്കാര്യം തനിക്കറിയാം

single-img
21 February 2017

മലയാള സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാ സാന്നിധ്യമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കമലിനേക്കാള്‍ നന്നായി ഇക്കാര്യം തനിക്കറിയാമെന്നും ഗണേഷ്‌കുമാര്‍.
കൊച്ചിയില്‍ സിനിമ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ്-മാഫിയാ സംഘങ്ങള്‍ സജീവമെന്നും പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഇതിനുമുമ്പും നിരവധി സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതും കൂടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍െപ്പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഗണേഷ്‌കുമാറിന്റെ ഈ ആരേപണത്തിനെതിരെ കമല്‍ രംഗത്തെത്തിയിരുന്നു.
കൊച്ചിയെ കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ സിനിമകളും മമ്മുട്ടിയും മോഹന്‍ലാലും അഭിനയിക്കുന്ന സിനിമകള്‍പോലും ഇത്തരം സാമൂഹ്യ വിരുദ്ധരുടെ സിനിമകളാണ്. ഇതു സംബന്ധിച്ച പല കാര്യങ്ങളും തനിക്ക് അറിയാമെന്നും എന്നാല്‍ അതൊന്നും പൊതുസമൂഹത്തില്‍ പറയാനാവില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ബോംബെയില്‍ സിനിമ, റിയല്‍ എസ്റ്റേറ്റ് അധോലോക മാഫിയ ഭരിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു.ഇപ്പോള്‍ കൊച്ചിയിലും അതുതന്നെയാണ് നടക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകുമെന്നും ഗണേഷ്‌കുമാര്‍ പറയുന്നു.
സിനിമയുടെ മന്ത്രിയായിരുന്ന ആളാണു താനെന്നും സിനിമയില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തനിക്ക് അറിയാം.താന്‍ പറഞ്ഞകാര്യങ്ങളെക്കുറിച്ച് സിനിമാക്കാര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ വ്യക്തമാക്കാമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടില്ലെന്നും ഗവണ്‍മെന്റിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കി.