സൈനികരെ അവഹേളിച്ച് ബി.ജെ.പി എം.എല്‍.സി; ഒരു വര്‍ഷമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിതരണം ചെയ്യുന്നു

single-img
20 February 2017

മുംബൈ: സൈനികരെ അപമാനിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.സി. ഒരു വര്‍ഷമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികരും തനിക്ക് നാട്ടില്‍ കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിതരണം ചെയ്യുന്നുവെന്ന് ബി.ജെ.പി എം.എല്‍.സി പ്രശാന്ത് പരിചാരക് പരിഹസിച്ചു.ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രശാന്ത് പരിചാരക്. ബി.ജെ.പിയുടെ ഷോലാപ്പൂര്‍ എം.എല്‍.സിയാണ് പ്രശാന്ത്.

അതേസമയം ഇയാളുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രസ്താവന അപമാനകരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബി.ജെ.പി ഈ പ്രസ്താവനയെ പിന്തുയ്ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പരാമർശത്തിൽ ഖേദ പ്രകടനം നടത്തി പ്രശാന്ത് രംഗത്ത് വന്നു. സൈനികരെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും താന്‍ സൈനികരെ ബഹുമാനിക്കുന്നയാളെന്നും പ്രശാന്ത് പരിചാരക് പ്രസ്താവനയില്‍ പറഞ്ഞു.