നടിയെ തട്ടിക്കൊണ്ടു പോകൽ: മറ്റൊരു നടിക്ക് പങ്കെന്ന് സംശയിക്കുന്നതായി കുടുംബം

single-img
20 February 2017

തൃശൂർ: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ്. ഒരു പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിൻവലിക്കുമെന്ന പ്രചാരണവും ശരിയല്ലെന്നും അവർ പറഞ്ഞു.

എന്നാല്‍, നടിയുടെ പേരു വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

ചെ​ന്പൂ​ക്കാ​വി​ലെ ശി​വ​ൻ എ​ന്നൊ​രാ​ളാ​ണു നേ​ര​ത്തെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത​യി​ടെ​യാ​ണ് മാ​റി​യ​ത്. ശി​വ​ന്‍റെ അ​ഭാ​വ​ത്തി​ലാ​ണു പു​തി​യ ഡ്രൈ​വ​റെ ക​ണ്ടെ​ത്തേ​ണ്ടി​വ​ന്ന​ത്.