ട്രെയിനില്‍ ഇതര സംസ്ഥാന യുവതിയെ പീഡിപ്പിച്ച മലയാളി സൈനികന്‍ പിടിയില്‍:ജവാന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

single-img
20 February 2017

ഗുഹാവത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ മേഘാലയ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശ്രമിച്ച കേസില്‍ സൈനികന്‍ പൊലീസ് പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ പൊലീസിന് പെണ്‍കുട്ടിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ സ്വദേശിയായ സൈനികന്‍ സിംസനെ(32) പൊലീസ് പിടികൂടിയത്.ഇന്ന് രാവിലെ റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് വീട്ടുജോലിനോക്കുന്ന 30കാരി നാട്ടിൽപോയശേഷം ഗുവാഹത്തി എക്‌സ്‌പ്രസിൽ മടങ്ങിവരികയായിരുന്നു.
യാത്ര തുടങ്ങിയ സമയം മുതല്‍ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലം പറയുകയും ചെയ്തതെന്നാണ് യുവതിയുടെ പരാതി. എതിർത്തിട്ടും ഇയാൾ പിൻമാറിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു. സഹയാത്രക്കാരും പ്രശ്‌നത്തിൽ ഇടപെട്ടില്ലത്രെ. എറണാകുളമെത്തിയപ്പോൾ ഇയാൾ ട്രെയിനിൽ നിന്നിറങ്ങി. തിരുവനന്തപുരത്തെത്തിയ യുവതി വീട്ടുകാരോട് സംഭവം പറഞ്ഞു. ഇവരുടെ നിർദ്ദേശാനുസരണമാണ് പൊലീസിൽ പരാതി നൽകിയത്.