പാര്‍ലമെന്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

single-img
17 February 2017

പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അഡ്വ.അശ്വിനി ഉപാധ്യായയുടേതായിരുന്നു ഹര്‍ജി.

എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി മുന്‍ ഉത്തരവില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍ ഭാനുമതിയും അടങ്ങിയ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തത വരുത്തിക്കൊണ്ട് സിനിമയ്ക്ക് ഇടയില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയ്ക്ക് മുന്നില്‍ എത്തിയത്.