ഷാരൂഖിനു പൗലോ കൊയ്‌ലോയുടെ പ്രശംസ;ഷാരൂഖ് ഓസ്‌കാര്‍ പുരസ്‌കാരം അര്‍ഹിക്കുന്നു

single-img
13 February 2017

ബോളിവുഡ് താരം കിങ് ഖാനെ അഭിനന്ദിച്ച് വിശ്വസാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. ഷാരൂഖിന്റെ ‘മൈ നെയിം ഈസ് ഖാന്‍’ കണ്ട ശേഷം പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത് ഇങ്ങനെ,താന്‍ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാന്‍’ ആണെന്നും 2010 ല്‍ ഇറങ്ങിയ സിനിമ ഈ വര്‍ഷമാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കില്‍ ഷാരൂഖിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ 2010 ലാണ് പുറത്തിറങ്ങുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ 2010 ലാണ് പുറത്തിറങ്ങുന്നത്. ചിത്രം കണ്ട പൗലോ കൊയ്‌ലോ ചിത്രത്തെയും ഷാരൂഖിനെയും പ്രശംസിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.