സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന തമ്പുരാക്കന്‍മാരെ നിയമത്തിന്റെ വേലിക്കുള്ളില്‍ നിര്‍ത്തണം:കടകംപള്ളി

single-img
11 February 2017

 

മലപ്പുറം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന തമ്പുരാക്കന്‍മാരെ നിയമത്തിന്റെ വേലിക്കുള്ളില്‍ നിര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പല സ്വാശ്രയസ്ഥാപനങ്ങളും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയാണ്. നാട്ടിലെ നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ലെന്ന അവസ്ഥയാണ്. ജില്ലാ സഹകരണ കോളജ് കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നിയമംമൂലം അത്തരക്കാര്‍ക്ക് മൂക്കുയറിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതയും സാമൂഹികമായ അവസ്ഥയും മനസ്സിലാക്കി വേണം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.