സിങ്കത്തിനും രക്ഷയില്ല..സൂര്യ നായകനായ പുതിയ ചിത്രം സിങ്കം- 3 ന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ

single-img
10 February 2017

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയുടെ ഏറ്റവും പുതിയ സിനിമയായ സിങ്കം- 3 യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുകയാണ്. തമിഴ് റോക്കേഴ്സ് ചിത്രത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

റിലീസ് ദിവസം തന്നെ ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് നേരത്തെ വെല്ലുവിളിച്ചിരുന്നു. വ്യാഴാഴ്ചയാണ് സൂര്യ ആരാധകർ കാത്തിരുന്ന സിങ്കം 3 പ്രദർശനത്തിനെത്തിയത്.