വേൾഡ് ട്രേഡ് സെന്‍റർ ആക്രമണ സൂത്രധാരൻ ഒബാമയ്ക്കെഴുതിയ കത്ത് പുറത്ത് 

single-img
10 February 2017

വാ​​​ഷിം​​​ഗ്ട​​​ണ്‍: വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ഖാലി​​​ദ് ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് അ​​​മേ​​​രി​​​ക്ക​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യ്ക്ക് എ​​​ഴു​​​തി​​​യ ക​​​ത്ത് സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍സി പു​​​റ​​​ത്തു​​​വി​​​ട്ടു. 2015 ജ​​​നു​​​വ​​​രി എ​​​ട്ടി​​​നാ​​​ണ് ക​​​ത്ത് അ​​​യ​​​ച്ച​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, വൈ​​​റ്റ്ഹൗ​​​സി​​​ല്‍ ക​​​ത്ത് ല​​​ഭി​​​ച്ച​​​ത് ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ബാ​​​മ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ള്‍ക്കു മു​​​മ്പാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഡേ​​​വി​​​ഡ് നെ​​​വി​​​നാ​​​ണ് ക​​​ത്തി​​​ന്‍റെ പ​​​ക​​​ര്‍പ്പ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 18 പേ​​​ജു​​​ള​​​ള ക​​​ത്തി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ പാ​​​മ്പു​​​ക​​​ളു​​​ടെ രാ​​​ജാ​​​വ് എ​​​ന്നാ​​​ണ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെന്‍റർ ആ​​​ക്ര​​​മ​​​ണം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വി​​​ദേ​​​ശ​​​ന​​​യ​​​ത്തി​​​നും അ​​​മേ​​​രി​​​ക്ക കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രു​​​ടെ ജീ​​​വ​​​നു​​​മു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​ണ്. ദൈ​​​വം ആ ​​​സ​​​മ​​​യം ഞ​​​ങ്ങ​​​ളു​​​ടെ കൂ​​​ടെ​​​യാ​​​യി​​​രുന്നു. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ ഞ​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യം നേ​​​ടാ​​​ന്‍ സാ​​​ധി​​​ച്ചു. നി​​​ങ്ങ​​​ളു​​​ടെ കൈ​​​ക​​​ളി​​​ല്‍ ഇ​​​പ്പോ​​​ഴും ഞ​​​ങ്ങ​​​ളു​​​ടെ സ​​​ഹോ​​​ദ​​​രീ-​​​സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രു​​​ടെ ര​​​ക്ത​​​ത്തി​​​ന്‍റെ ന​​​ന​​​വു​​​ണ്ട്. ഇ​​​നി​​​യി​​​പ്പോ​​​ള്‍ നി​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മം എ​​​ന്നെ ജ​​​യി​​​ലി​​​ല്‍ ഇ​​​ട്ടാ​​​ല്‍ എ​​​നി​​​ക്ക് സ​​​ന്തോ​​​ഷ​​​മേ​​​യു​​​ള​​​ളൂ. കാ​​​ര​​​ണം ത​​​നി​​​ച്ച് ജ​​​യി​​​ലി​​​ല്‍ ദൈ​​​വ​​​ത്തോ​​​ടൊ​​​പ്പം ക​​​ഴി​​​യാ​​​ന്‍ സാ​​​ധി​​​ക്കും. എ​​​നി​​​ക്ക് മ​​​ര​​​ണ ശി​​​ക്ഷ വി​​​ധി​​​ച്ചാ​​​ല്‍ അ​​​തി​​​ലും ഞാ​​​ന്‍ സ​​​ന്തോ​​​ഷ​​​വാ​​​നാ​​​ണ്. കാ​​​ര​​​ണം ദൈ​​​വ​​​ത്തെ​​​യും പ്ര​​​വാ​​​ച​​​ക​​​ന്മാ​​​രെ​​​യും കാ​​​ണാം. കൂ​​​ടാ​​​തെ നി​​​ങ്ങ​​​ള്‍ അ​​​ന്യാ​​​യ​​​മാ​​​യി കൊ​​​ന്ന എ​​​ന്‍റെ പ്രി​​​യ സു​​​ഹൃ​​​ത്ത് ബി​​​ന്‍ ലാ​​​ദ​​​നെ​​​യും കാ​​​ണു​​​വാ​​​ന്‍ സാ​​​ധി​​​ക്കും- ക​​​ത്തി​​​ലൂ​​​ടെ മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​യു​​​ന്നു.

ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ല്‍, ഭീ​​​ക​​​ര​​​വാ​​​ദം, വേ​​​ൾ​​​ഡ് ട്രേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച 3,000 പേ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​കം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള​​​ത്. ഗ്വാ​​​ണ്ട​​​നാ​​​മോ ജ​​​യി​​​ലി​​​ലാ​​​ണ് ഇ​​​യാ​​​ൾ ഇ​​​പ്പോ​​​ൾ.