തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

single-img
31 January 2017

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പേരൂർക്കടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ആദ്യം ജലപീരങ്കിയും പിന്നീട് ലാത്തിച്ചാർജും നടത്തുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. കെ.സുരേന്ദ്രൻ, വി.വി.രാജേഷ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.