വിദ്യാര്‍ത്ഥികളുടെ പേരില്‍ ലോ അക്കാഡമി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി;നോട്ട് പിന്‍വലിക്കലിന് ശേഷം സഹകരണ ബാങ്കില്‍ രണ്ടേകാൽ കോടി രൂപ നിക്ഷേപിച്ചു

single-img
31 January 2017

തിരുവനന്തപുരം: കേരള ലോ അക്കാദമി കള്ളപണം വെളുപ്പിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പിരിച്ചെന്ന് കാണിച്ച് രണ്ട് കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചു. സംസ്ഥാന സഹകരണബാങ്കിലാണ് പണം നിക്ഷേപിച്ചത്. നോട്ടസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷമാണ് രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചിരിക്കുന്നത്.

വർണ ജൂബിലിക്കായി പിരിച്ച പണമാണിതെന്നാണ് മാനേജ്മെന്‍റ് നൽകുന്ന വിശദീകരണം. എന്നാൽ ഇത്തരമൊരു പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.ആദായ നികുതി വകുപ്പിന് ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.