കാവ്യമാധവനെ അധിക്ഷേപിച്ചവരൊക്കെ കുടുങ്ങും; പരാതിയില്‍ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും

single-img
26 January 2017

കൊച്ചി:കാവ്യാമാധവനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കുടുങ്ങാന്‍ പോകുന്നത് നിരവധി പേര്‍.ഫെയ്സ്ബുക്ക് ഫേക്ക് ഐഡികളില്‍ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായത്.

അശ്ശീലമായി അധിക്ഷേപിച്ച്‌ കമന്റിട്ട ഫെയ്സ്ബുക്ക് ഐഡികളുടെ വിവരങ്ങള്‍ നല്‍കാന്‍ ഫെയ്സ്ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കും.വിവരങ്ങള്‍ ലഭിച്ചാലുടന്‍ കേസില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളില്‍ ആരംഭിച്ച ഫെയ്സ്ബുക്ക് ഐഡികള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോള്‍ സൈബര്‍ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന.കാവ്യമാധവന്റെ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജിലും കാവ്യയുടെ ഫെയ്സ്ബുക്ക് പേജിലും വന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യമാധവന്‍ രേഖമൂലം പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വനിത സിഐ കാവ്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കാവ്യയുടെ ഫെയ്സ്ബുക്ക് പേജിലെ അവസാനത്തെ പോസ്റ്റ് 2016 നവംബര്‍ 23 നാണ്. അതായത് ദിലീപ് കാവ്യ വിവാഹത്തിന്റെ രണ്ട് ദിവസം മുന്‍പ്. ഈ പോസ്റ്റിലടക്കമുള്ള അധിക്ഷേപപരിഹാസ കമന്റുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചാണ് പരാതി നല്‍കിയതെന്നാണ് വിവരം.ചില ഫേക്ക് ഐഡികളില്‍ നിന്ന് അശ്ലീലചുവയുള്ള കമന്റുകള്‍ വന്നത്. ഇവരെയാണ് പ്രധാനമായും കാവ്യ പരാതിയില്‍ എടുത്ത് പറയുന്നത്.ഈ മാസം 19 നാണ് കാവ്യ ഐജിക്ക് പരാതി നല്‍കിയത്.

എന്നാല്‍ ദിലീപ് വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നേരത്തെയുണ്ടായിരുന്ന പരിഹാസഅധിക്ഷേപ കമന്റുകളുടെ എണ്ണം ദിലീപിന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറഞ്ഞിട്ടുണ്ട്. വിവാഹ വാര്‍ത്ത സ്ഥിതീകരിച്ച് നവംമ്ബര്‍ 25 ന് രാവിലെ ദിലീപ് പോസ്റ്റ് ചെയ്ത വിഡീയോ ഇതിനകം 3.3 മില്ല്യണ്‍ ജനമാണ് കണ്ടത്. ദിലീപിന്റെ ഫെയ്സ്ബുക്ക് പേജിലേയും ഏതാനും അധിക്ഷേപ കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.