റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് അഞ്ജാത സന്ദേശം

single-img
26 January 2017

ന്യൂഡല്‍ഹി: ഔദ്യോഗിക ഇമെയിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. റിപ്ലബിക് ദിനത്തില്‍ നാലുപേരടങ്ങുന്ന സംഘം കെജ്‌രിവാളിനെ വധിക്കുമെന്നാണ് അജ്ഞാത സന്ദേശം. രണ്ടു ദിവസങ്ങളിലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിലില്‍ വധഭീഷണി സന്ദേശം വന്നുവെന്നാണ് ഡല്‍ഹി നല്‍കുന്ന സൂചന.

സംഭവവുമായി ബന്ധപെട്ട വിശദവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മയോട് ചീഫ് സെക്രട്ടറി എസ്.എന്‍ സഹായ് ആവശ്യപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍നിന്ന് ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തില്‍ അജ്ഞാത സന്ദേശവുമായി ബന്ധപെട്ട വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്ര യാദവ് പറഞ്ഞു. എന്നാല്‍ ഭീഷണി സന്ദേശവുമായി ബന്ധപെട്ട് പോലീസ് ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.