ഈ സഖ്യത്തിന് എന്റെ മുഴുവന്‍ പിന്തുണയുമുണ്ടാവും; ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് മമതാ ബാനര്‍ജി

single-img
23 January 2017

 

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.ഈ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി മമത ട്വിറ്ററില്‍ അറിയിച്ചു.

നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് യുപിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ ധാരണയായത്. 100 ല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് സമാജ്വാദി പാര്‍ട്ടി ആദ്യം യോജിച്ചിരുന്നില്ല. തുടര്‍ന്ന് ഇരു പാര്‍ട്ടികളിലെയും ഉന്നത നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനകാര്യത്തില്‍ ധാരണയായത്. കോണ്‍ഗ്രസിന് 105 സീറ്റുകള്‍ നല്‍കാമെന്ന് ഒടുവില്‍ സമാജ്വാദി പാര്‍ട്ടി സമ്മതിച്ചു.

സമാജ് വാദി  പാര്‍ട്ടി മുഖ്യന്‍ മുലായം സിംഗ് യാദവ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് പ്രകടന പത്രിക പുറത്തിറക്കിയത്.