അല്‍പ്പം നനഞ്ഞാല്‍ പുതിയ നോട്ട് കടലാസാവുന്ന മാജിക്;അഞ്ഞൂറിന്റെ പുതിയ നോട്ടും നിറമിളകി തുടങ്ങി ചിത്രസഹിതം പുറത്തുവിട്ട് ട്വിറ്റര്‍ യൂസര്‍

single-img
18 January 2017

 

പണ്ടൊക്കെ നോട്ടൊന്നു നനഞ്ഞാല്‍ ഉണക്കിയെടുക്കാം,പക്ഷേ ഇപ്പോഴത്തെ കാര്യം കഷ്ടമാണ് നനഞ്ഞാല്‍ ആ കാശ് പോയി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം പുറത്തിറക്കിയ നോട്ടുകള്‍ അല്‍പ്പം വ്യത്യസ്തമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നനഞ്ഞാല്‍ നോട്ട് അടിമുടി മാറും നിറമിളകി വെള്ള പേപ്പര്‍ പോലെയാകും.

അറിയാതെ ഷര്‍ട്ടിനൊപ്പം വാഷിങ് മെഷിനീലിട്ട 500 രൂപാ നോട്ടിന്റെ നിറമിളകിയെന്ന പരാതിയുമായി രവി ഹാന്ത എന്ന ട്വിറ്റര്‍ യൂസറാണ് രംഗത്തെത്തിയിരിക്കുന്നത്. വാഷിങ് മെഷീനില്‍ നിന്നും പുറത്തെടുത്ത നോട്ടിന്റെ ചിത്രസഹിതമാണ് രവിയുടെ ട്വീറ്റ്.

രണ്ടായിരം രൂപാ നോട്ടുകള്‍ പുറത്തിറങ്ങി കുറച്ചുദിവസം പിന്നിട്ടപ്പോള്‍ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. നിറമിളകുന്നുവെന്ന അവകാശ വാദവുമായി വീഡിയോകളും പുറത്തുവന്നിരുന്നു.500 രൂപാ നോട്ടിന്റെ നിറമിളകുന്നുവെന്ന പരാതി ഇതാദ്യമായാണ് ഉയരുന്നത്.കള്ളപ്പണനിയന്ത്രണത്തിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത്.എന്നാല്‍ നോട്ടുനിരോധനത്തിലെ പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല.