നോട്ട് നിരോധനത്തിലെ പ്രതിസന്ധി;പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം;സമരത്തിന് ശേഷം അണികള്‍ക്ക് ബിരിയാണി വിതരണവും

single-img
17 January 2017

 


കൊച്ചി:കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കാത്തതില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ട്രെയിന്‍ തടയല്‍ സമരം. കറന്‍സി ആന്ദോളന്‍ എന്ന പേരിലായിരുന്നു സമരം.സമരത്തിന് ശേഷം അണികള്‍ക്ക് ‘ ബിരിയാണി വിതരണവും നടന്നു.

5000 ത്തിലധികം പേര്‍ പ്രതിഷേധസമരത്തില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറഞ്ഞു.ഡല്‍ഹിയിലേക്കുള്ള നിസാമുദിന്‍ തുരന്തോ ട്രെയിനാണ് ജോര്‍ജും അണികളും ചേര്‍ന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞത്.അശാസ്ത്രീയവും അപക്വവുമായ നടപടിയാണ് കേന്ദ്രത്തിന്റെതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.

കറന്‍സി നിരോധനം മൂലം കച്ചവടം നഷ്ടപ്പെട്ട വ്യാപാരി സമൂഹത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു.
ജോര്‍ജ്ജിന്റെ ചിത്രവും ‘ജനപക്ഷം’ എന്ന എഴുത്തുമുള്ള മഞ്ഞ ടീഷര്‍ട്ട് ധരിച്ചായിരുന്നു എല്ലാവരും സമരത്തിനെത്തിയത്. ജനുവരി 23ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ പാര്‍ട്ടിയുടെ ധര്‍ണ്ണയുമുണ്ട്.