കശുവണ്ടിത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി; പതിനയ്യായിരത്തിലധികം കശുവണ്ടിത്തൊഴിലാളികളെ ക്ഷേമപെന്‍ഷനില്‍ നിന്നും ഒഴിവാക്കി

single-img
17 January 2017

തിരുവനന്തപുരം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നെന്ന് കാണിച്ചാണ് പതിനയ്യായിരത്തിലധികം തൊഴിലാളികളെ ക്ഷേമപെന്‍ഷനുകളില്‍ നിന്നും പുറത്താക്കിയത്. പിഎഫ് പെന്‍ഷനോ സര്‍വീസ് പെന്‍ഷനോ ഇല്ലാത്ത അഗതികളായവരേയും ക്ഷേമപെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇതിനോടകം തന്നെ കശുവണ്ടി മേഖലയില്‍ നിന്ന് ഉയരുന്നത്. പെന്‍ഷനോ സര്‍വീസ് പെന്‍ഷനോ ലഭിക്കുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കില്ലെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

എഴുന്നുറ് രൂപ പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിന്റെ പേരിലാണ് ഇവരുടെ വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍ സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം