ഒടുവില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കീഴടങ്ങി;തീയറ്റര്‍ സമരം ഒത്തുതീര്‍പ്പായി, സിനിമകള്‍ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കും

single-img
14 January 2017

കൊച്ചി:സിനിമ തീയറ്ററുടമകള്‍ സമരം പിന്‍വലിച്ചു.ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്.

സിനിമയെ തകര്‍ത്ത് കച്ചവടലക്ഷ്യം മുന്‍ നിര്‍ത്തി സമരത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് പുതിയ സംഘടനയെന്ന് ദിലീപുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സെസ് ടിക്കറ്റില്‍ ചുമത്തി വീണ്ടും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയുള്ള പരിഹാരമല്ല വേണ്ടത്. സിനിമയെ സ്നേഹിക്കുന്ന സംഘടനകളിലൊന്നായി തീയറ്ററുടമകളുടെ സംഘടനയും മാറണം. അതിന് വേണ്ടിയാണ് പുതിയ സംഘടന

ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42ിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ല്‍ ഏറെ റിലീസ് കേന്ദ്രങ്ങളായി. ട്രഷറര്‍ സാജു ജോണിയുടെ രാജിയും ഫെഡറേഷന്‍ നേതൃത്വത്തിനു തിരിച്ചടിയാകുയും ചെയ്തു.തിയറ്ററുകളില്‍നിന്നുള്ള വരുമാന വിഹിതത്തില്‍ സ്വന്തം പങ്ക് 40ല്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഡറേഷന്‍ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു വിത്തിട്ടത്.ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിര്‍മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. സൗകര്യമുള്ള ഏതു തിയറ്ററിലും സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങി.

നടന്‍ ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് കീറാമുട്ടിയായ സിനിമാ തര്‍ക്കത്തിന് പരിഹാരമൊരുക്കിയത്. ശനിയാഴ്ച രൂപീകരിക്കുന്ന തീയറ്ററുടമകളുടെ പുതിയ സംഘടനയില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ചാലക്കുടി ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്.അതിന് വേണ്ടിയാണ് പുതിയ സംഘടന